|    Sep 25 Mon, 2017 2:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നയതന്ത്രജ്ഞര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Published : 3rd June 2016 | Posted By: SMR

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍ /ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴു നയതന്ത്രജ്ഞര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ബെലാറസിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സക്‌സേന, കോംഗോയിലെ അംബാസഡര്‍ എസ് കെ അശോക് വാരിയര്‍, ഇറാഖിലെ അംബാസഡര്‍ ജോര്‍ജ് രാജു, കൊറിയയിലെ അംബാസഡര്‍ മിസ് ജസ്മിന്ദര്‍ കസ്തുരിയ, മാലദീപിലെ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്ര, ദക്ഷിണ സുദാനിലെ അംബാസഡര്‍ ശ്രീകുമാര്‍ മേനോന്‍, യുഎഇയിലെ അംബാസഡര്‍ ടി പി സീതാറാം എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. തങ്ങള്‍ നയതന്ത്രജ്ഞരായ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സ്ഥിതിയെക്കുറിച്ച് അവര്‍ ഗവര്‍ണറെ ധരിപ്പിച്ചു. ആ രാജ്യങ്ങളുമായുള്ള കേരളത്തിന്റെ സഹകരണം മെച്ചപ്പെടുത്താവുന്ന മാര്‍ഗങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക