|    Jun 25 Mon, 2018 3:19 pm

നമ്പ്യാര്‍ക്കാല്‍ പാലം ഇന്നു തുറക്കും

Published : 19th May 2018 | Posted By: kasim kzm

പടന്നക്കാട്: നമ്പ്യാര്‍ക്കാല്‍ പാലം ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്് ജലസേചന മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പാലം സിപിഐ-സിപിഎം തര്‍ക്കത്തേ തുടര്‍ന്നാണ് നീണ്ടുപോയത്.
ആറുകോടി ചെലവില്‍ ഏഴ് സ്പാനുകളോടെയാണ് നമ്പ്യാര്‍ക്കാലില്‍ പാലം പണിതത്. നിലവിലുള്ള അണക്കെട്ട് പാലത്തിനോടുചേന്നാണ് പുതിയ പാലം നിര്‍മിച്ചത്.
പടന്നക്കാട് മേല്‍പ്പാലം കവലയില്‍നിന്ന് പുതുക്കൈ ആലിന്‍കീല്‍ വഴി നീലേശ്വരം ടൗണ്‍ ഒഴിവാക്കി എളുപ്പത്തില്‍ മലയോരപാത കവലയായ ചായ്യോം ബസാറിലേക്ക് എത്തിച്ചേരാന്‍ പറ്റും. ഇതിന് പുറമെ കാഞ്ഞങ്ങാട് നഗരസഭയുടെതന്നെ ഭാഗങ്ങളായ തീരപ്രദേശങ്ങളായ വാഴുന്നോറൊടി, പുതുക്കൈ എന്നിവക്ക് പുറമെ മടിക്കൈ പഞ്ചായത്തിന്റെ വിവിധ പ്രദേശവാസികള്‍ക്ക് പാലം ഉദ്ഘാടനം ചെയ്യുന്നതോടെ എളുപ്പത്തില്‍ ബന്ധപ്പെടാനാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss