|    Feb 21 Wed, 2018 10:44 am
FLASH NEWS
Home   >  Kerala   >  

നമ്പൂതിരിയില്ല : ഇനി കൈതപ്രം ദാമോദരന്‍ മാത്രം

Published : 20th January 2017 | Posted By: Navas Ali kn

suresh-gopi-played-a-cheap-trick-kaithapram_946

ഇനി തന്നെ കൈതപ്രം  ദാമോദരന്‍ എന്നു വിളിച്ചാല്‍ മതിയെന്ന് കൈതപ്രം. പേരിനൊപ്പം ‘നമ്പൂതിരി’ എന്ന ജാതിപ്പേര് ചേര്‍ത്ത് തന്നെ ഇനിയാരും വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ‘നാമൊന്ന്’ എന്ന പേരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം ദാമോദരന്‍. ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തോട് എന്തെങ്കിലും വിരോധമുണ്ടായിട്ടല്ല പക്ഷേ ഇക്കാലത്ത് ജീവിച്ചിരിക്കുമ്പോള്‍ പേരിലൂടെ ജാതിയും മതവും ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. രാഷ്ട്രീയമായ എന്തെങ്കിലും ലക്ഷ്യങ്ങളോടെയല്ല ഞാനിത് പറയുന്നത് ഇപ്പോഴത്തെ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ സ്വാഭാവിക പ്രതികരണമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കമലിനെ എത്രയോ കാലമായി അറിയാം. കുറഞ്ഞത് മുപ്പത് വര്‍ഷമായിട്ടെങ്കിലും അടുത്ത് പരിചയമുണ്ട്. അദ്ദേഹത്തിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. കുറേ നല്ല പടങ്ങളും നല്ല പാട്ടുകളും. പെട്ടെന്നൊരു ദിവസം അയാള്‍ അപകടകാരിയാണെന്ന് പറയുകയാണ്. അതെങ്ങിനെയാണ് നടക്കുക?’ കൈതപ്രം ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss