|    Mar 30 Thu, 2017 8:14 pm
FLASH NEWS

നമ്പര്‍ എഴുതിയത് തോന്നിയരീതിയില്‍, വാഹന ഉടമകളില്‍ നിന്ന് 10 ലക്ഷത്തിലേറെ രൂപ പിഴയിട്ടു

Published : 27th July 2016 | Posted By: G.A.G

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നമ്പരുകള്‍ നിയമപ്രകാരം നിഷ്‌ക്കര്‍ഷിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരുന്ന 3058 വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോര്‍സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. ഉടമകളില്‍ നിന്ന്് 10,00,650 രൂപ പിഴ ഈടാക്കി.
വാഹനങ്ങളിള്‍ നിയമം തെറ്റിച്ച് നമ്പര്‍ എഴുതിയത് പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോര്‍സ്‌മെന്റ് വിഭാഗം സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ഒറ്റദിവസംകൊണ്ട്്് 3058 വാഹനങ്ങള്‍ പിടിയിലായത്്്. നമ്പരുകള്‍ നിയമപ്രകാരമുള്ള രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് പിഴ.
മോട്ടോര്‍ വാഹന ചട്ടം 50 51 പ്രകാരം വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടത് എങ്ങനെയെന്നും ആവശ്യമായ അളവുകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്‍ മറ്റ് യാതൊരുവിധ അടയാളങ്ങളും എഴുത്തുകളും പ്രദര്‍ശിപ്പിക്കുവാനും അനുവാദമില്ല. ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന നമ്പര്‍ പ്ലേറ്റിന് 200 മില്ലി മീറ്റര്‍ നീളവും 100 മില്ലി മീറ്റര്‍ ഉയരവും നിഷ്‌കര്‍ഷിക്കുന്നു.
ഇരുചക്ര വാഹനങ്ങളില്‍ മുന്‍ ഭാഗത്തെ നമ്പറിന്റെ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 30 മില്ലി മീറ്റര്‍ ഉയരവും, കനം 5 മില്ലി മീറ്റര്‍ അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലി മീറ്ററും, പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് 35 മില്ലി മീറ്റര്‍ അക്കങ്ങള്‍ക്ക് 40 മില്ലി മീറ്റര്‍ അക്ഷരങ്ങളുടെ കനം 7 മില്ലി മീറ്റര്‍ അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലിമീറ്ററും, മുചക്രവാഹനങ്ങള്‍ക്ക് അക്ഷരങ്ങള്‍ക്കും, അക്കങ്ങള്‍ക്കും 40 മില്ലി മീറ്ററും കനം 7 മില്ലി മീറ്ററും അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലി മീറ്ററും.
മറ്റു വാഹനങ്ങള്‍ക്ക് ഒറ്റവരിയില്‍ എഴുതുന്ന പ്ലേറ്റിന് 500 ഃ 120 മില്ലി മീറ്റര്‍ അളവുകളും രണ്ടുവരിയില്‍ എഴുതുന്ന പ്ലേറ്റിന് 340 ഃ 200 മില്ലി മീറ്റര്‍ വലിപ്പവും, അക്ഷരങ്ങള്‍ക്കും, അക്കങ്ങള്‍ക്കും 65 മില്ലി മീറ്റര്‍ വീതിയും അക്ഷരങ്ങളുടെ കനം 10 മില്ലി മീറ്ററും അക്ഷരങ്ങള്‍ക്കിടയില്‍ 10 മില്ലി മീറ്ററും വേണമെന്നാണ് ചട്ടം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day