|    Jan 18 Wed, 2017 11:39 am
FLASH NEWS

നമുക്ക് ജാതിയില്ല വിളംബരം ശതാബ്ദി ആഘോഷം ജില്ലാതല ഉദ്ഘാടനം

Published : 17th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. നവോത്ഥാന പ്രദര്‍ശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം  ചെയ്തു. സപ്ലിമെന്റ് പ്രകാശനം മേയര്‍ ഇ പി ലത നിര്‍വഹിച്ചു. ജാതിയില്ലാ വിളംബരത്തിന്റെ കലണ്ടര്‍ വിതരണോദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ കെ നമ്പ്യാര്‍, ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി സത്യപാലന്‍, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ കെ ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു സംസാരിച്ചു. സര്‍ക്കാരിന്റെ 100 ദിനാഘോഷം, ഗാന്ധിജയന്തി വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന, പ്രബന്ധ രചന, ക്വിസ്, കവിതാലാപനം എന്നീ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു. 100 ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. തുടര്‍ന്ന് നടന്ന ജാതിയില്ലാ പ്രഖ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന സെമിനാര്‍ നടത്തി. മലയാള സര്‍വകലാശാല പൈതൃക പഠന വിഭാഗം മേധാവി കെ എം ഭരതന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കോളിക്കടവ് ഇകെ നായനാര്‍ ലൈബ്രറി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ചിലമ്പ് നാടന്‍ കലാപരിപാടികളും അരങ്ങേറി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ്, തദേശഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക