|    Sep 20 Wed, 2017 4:42 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

‘നമുക്ക് ജാതിയില്ല’ ഉദ്ഘാടനം ഇന്ന്

Published : 17th July 2016 | Posted By: SMR

കൊച്ചി: ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുദേവന്റെ അദൈ്വത സന്ദേശ പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 3.30ന് കൊച്ചി അബാദ് ഹോട്ടലില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി ഭവദാസന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജി അരവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തും. മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. മുന്‍ ഡിജിപി വി ആര്‍ രാജീവന്‍ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി ഭൂപേഷ് ബാബു, കോ-ഓഡിനേറ്റര്‍ ടി ആര്‍ വിജയകുമാര്‍, സുകുമാരന്‍ മണി, പരവൂര്‍ രാകേഷ്, അഡ്വ. ദീപ്തി പ്രസേനന്‍ സംസാരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക