|    Aug 24 Thu, 2017 10:21 am

‘നമുക്കു ജാതിയില്ല’ വിളംബര റാലി നടത്തി; ജില്ലാതല സമാപനം ഇന്ന്

Published : 22nd October 2016 | Posted By: SMR

കായംകുളം: ശ്രീനാരായണ ഗുരുവിന്റെ ‘നമുക്കു ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല സമാപനം ഇന്ന് വൈകീട്ട് കായംകുളത്ത് നടക്കും. അഡ്വ. യു പ്രതിഭാഹരി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് കായംകുളം ഗേള്‍സ് ഹൈസ്‌കൂളിലാണ് സമാപന യോഗം. ഇതിന് മുന്നോടിയായി കായംകുളത്ത് വിളംബര ജാഥ സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് കായംകുളം ഗേള്‍സ്  ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച വിളംബര ജാഥ കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ ഫഌഗ് ഓഫ് ചെയ്തു.  മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബു ആധ്യക്ഷ്യത വഹിച്ചു.  ഇന്നു നടക്കുന്ന സമാപന ചടങ്ങില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, സിനിമാതാരം ഗിന്നസ് പക്രു എന്നിവര്‍ മുഖ്യാതിഥികളാവും. എംഎല്‍എമാരായ കെ കെ രാമചന്ദ്രന്‍നായര്‍, ആര്‍ രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, മുതുകുളം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബിപിന്‍ സി ബാബു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, കായംകുളം നഗരസഭാ ഉപാധ്യക്ഷ ആര്‍ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ വി രഞ്ജിത്ത് (കണ്ടല്ലൂര്‍), വി പ്രഭാകരന്‍(പത്തിയൂര്‍) ഇ ശ്രീദേവി (ദേവികുളങ്ങര), ബി വിജയമ്മ (കൃഷ്ണപുരം), പ്രഫ. വി വാസുദേവന്‍ (ഭരണിക്കാവ്), സി കൃഷ്ണമ്മ (ചെട്ടികുളങ്ങര) പങ്കെടുക്കും. കലക്ടര്‍ വീണ എന്‍ മാധവന്‍ റിപോര്‍ട്ട് അവതരിപ്പിക്കും. കായംകുളം നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസന്‍ സ്വാഗതവും കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി മുരളിധരക്കുറുപ്പ് നന്ദിയും പറയും. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് ശതാബ്ദി ആഘോഷം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക