|    Nov 19 Sun, 2017 6:42 am
FLASH NEWS

നമസ്‌ക്കാരം റേഡിയോ ശാരദയിലേക്ക് സ്വാഗതം

Published : 4th August 2017 | Posted By: fsq

 

കാലടി: നമസ്‌ക്കാരം ഇപ്പോള്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് റേഡിയോ ശാരദ. വിഞ്ജാനവും വിനോദവും പങ്കുവച്ച് ഒരു ദിനം കൂടി. എല്ലാ കൂട്ടുകാര്‍ക്കും റേഡിയോ ശാരദയിലേക്ക് സ്വാഗതം. കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ ഒരു ദിവസത്തെ റേഡിയോ സംപ്രക്ഷണം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരു വര്‍ഷം മുമ്പാണ് സ്‌കൂളില്‍ റേഡിയോ സംപ്രക്ഷണം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇന്ന് ഇത് ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. ദിവസവും അര മണിക്കൂര്‍ റേഡിയോ സംപ്രക്ഷണത്തിനായി മാറ്റിവച്ചിരിക്കുകയാണ്. സ്‌കൂള്‍ അറിയിപ്പുകള്‍ക്ക് പുറമെ മറ്റ് പലവിധ വാര്‍ത്തകളും റേഡിയോയിലൂടെയാണ് അറിയിക്കുന്നത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇത് പൂര്‍ണമായും കൈകാര്യം ചെയ്യുനത്. ജോക്കികളും ടെക്‌നീഷ്യനും കുട്ടികള്‍ തന്നെ. ഓരോ ദിവസവും വ്യത്യസ്ഥ അവതാരകരായിരിക്കും. ഒരു ക്ലാസ് റൂം റേഡിയോക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്. കുട്ടികള്‍ അവരുടെ പാട്ടും കവിതയും മറ്റുമെല്ലാം റോഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. സമകാലികമായ പല സംഭവങ്ങളും ചര്‍ച്ച ചെയ്യാറുമുണ്ട്. ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇതില്‍ പങ്കെടുക്കുന്നതും. കൂടാതെ പുതിയ ആശയങ്ങളും പിറന്നാള്‍ ആശംസകളും വാര്‍ത്തകളായി കുട്ടികള്‍ക്ക് മുന്നിലെത്തും.വിവിധ മല്‍സരങ്ങളില്‍ വിജയിക്കുന്ന വിദ്യാര്‍ഥികളുള്ള പ്രത്യേക അഭിമുഖങ്ങളും സംപ്രക്ഷണം ചെയ്യാറുണ്ട്. സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളിലേക്കും സംപ്രക്ഷണം എത്തുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക പ്രതിബന്ധതയും മാനുഷിക മൂല്ല്യങ്ങളും വളര്‍ത്തുന്നതിനായാണ് സ്‌കൂള്‍ അധികൃതര്‍ റേഡിയോ ആരംഭിച്ചത്. റേഡിയോയുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ക്ക് അവരുടെ കഴിവുകളിള്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചതായി പ്രിന്‍സിപ്പാള്‍ മഞ്ജുഷ വിശ്വനാഥ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക