|    Jun 24 Sun, 2018 10:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നമസ്‌കരിക്കാനെത്തിയ മുസ്‌ലിംകളെ തടഞ്ഞു; സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കു പരിക്ക്

Published : 19th May 2018 | Posted By: kasim kzm

മീറത്ത്: നമസ്‌കരിക്കാനെത്തിയ മുസ്‌ലിംകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. മീറത്തില്‍ ശവകുടീരത്തിനു സമീപം നമസ്‌കരിക്കാനെത്തിയവരെയാണ് ബിജെപിയുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ ശവകുടീരത്തില്‍ നമസ്‌കരിക്കാനെത്തിയ മുസ്‌ലിംകളെ ബിജെപിയുടെ നേതൃത്വത്തിലെത്തിയ ഹിന്ദു സംഘടനകള്‍ തടയുകയായിരുന്നു.
സമീപത്തു ക്ഷേത്രമുണ്ടെന്നു പറഞ്ഞായിരുന്നു നമസ്‌കാരം തടഞ്ഞത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലിസിനെ വിന്യസിച്ചു.
തങ്ങളുടെ പ്രദേശത്ത് പുതിയ രീതികള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ നമസ്‌കാരം തടഞ്ഞത്. എന്നാല്‍, ഇത് ആദ്യമായി ചെയ്യുന്നതല്ലെന്നും കാലങ്ങളായി നടന്നുവരുന്നതാണെന്നും യുവ സേവാ സമിതി നേതാവ് ബദാല്‍ അലി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss