|    Dec 15 Fri, 2017 3:55 pm
FLASH NEWS

‘നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം’

Published : 5th December 2017 | Posted By: kasim kzm

ചങ്ങനാശ്ശേരി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്ദേശങ്ങളും ജീവിതചര്യകളും പൊതുസമൂഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും അങ്ങനെയെങ്കില്‍ ലോകം സമാധാനത്തില്‍ എത്തിച്ചേരുമെന്നും സി എഫ് തോമസ് എംഎല്‍എ. ആരമല റഹ്മത്തുല്‍ അനാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന നബിദിന സമ്മേളനവും അന്നദാന വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ട്രസ്റ്റ് പ്രസിഡന്റ് ടി എ എം ഫൈസല്‍ അധ്യക്ഷത വഹിച്ചു. ആരമല ജുമാ മസ്ജിദ് ഇമാം മുജീബ് റഹ്മാന്‍ മന്നാനി, ഇരൂപ്പാ മസ്ജിദ് ഇമാം വി പി സുബൈര്‍ മൗലവി, പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു, നവാസ് മുഹമ്മദ്, കെ എം ഷംസുദ്ദീന്‍, പി എ നവാബ്, സലീം ചന്ദനക്കാട്ടില്‍, ഒ എച്ച് ഷൈജു, നവാസ് ഒ എച്ച്, സിദ്ധീഖ് മണിയംകുളം, പി എ നജീബ്, സ്വാലിഹ്, നൗഷാദ് മഡോണ, താജുദ്ദീന്‍ സംസാരിച്ചു. നബിദിനത്തോടനുബന്ധിച്ചു ചങ്ങനാശ്ശേരി ഇരൂപ്പാ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ വിദ്യാര്‍ഥികള്‍ക്ക് ഇരൂപ്പായിലെ സ്വമനസ്സുകളുടെ സഹകരണത്തോടെയുള്ള സൗജന്യ പര്‍ദ്ദാ വിതരണം സദര്‍ മുഅല്ലിം ഹാജി പി എ സുബൈര്‍ മൗലവി നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക