|    Oct 19 Fri, 2018 2:22 pm
FLASH NEWS

നബിദിന റാലിയും മീലാദ് സംഗമവും

Published : 6th December 2017 | Posted By: kasim kzm

കോതമംഗലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലിയും മീലാദ് സംഗമവും സംഘടിപ്പിച്ചു. കോതമംഗലം ടൗണ്‍ ജുമാ മസ്ജിദിന് സമീപത്തു നിന്നാരംഭിച്ച നബിദിന റാലി നെല്ലിക്കുഴിയില്‍ സമാപിച്ചു. തുടര്‍ന്ന് ഒടിയപാറ അലി മൗലവി നഗറില്‍ നടന്ന മീലാദ് സംഗമം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ ഗാന്ധിജിക്ക് പിന്നില്‍ അണിനിരന്നത് മുസ്‌ലിംകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളോട് ഇന്ത്യ വിടണമെന്ന് പറയാന്‍ ഒരു വര്‍ഗീയ വാദിയും ശ്രമിക്കണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി എ മൂസാ മൗലവി അധ്യക്ഷത വഹിച്ചു. ഡികെജെയു ജില്ലാ പ്രസിഡന്റ് എം ബി അബ്ദുള്‍ഖാദര്‍ മൗലവി മീലാദ് സന്ദേശം നല്‍കി. ഷംസുദീന്‍ മന്നാനി പ്രമേയ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി എം സുലൈമാന്‍ ബദ്‌രി, അലിയാര്‍ മൗലവി, അബ്ദുള്‍ സലാം മൗലവി, കെ എഫ് മുഹമ്മദ് തൗഫീഖ് മൗലവി, അബ്ദുള്‍ റഷീദ് ബദ്‌രി, ഹസന്‍ ബദ്‌രി, മുഹമ്മദ് ശാഫി മൗലവി, ഫത്ഹുദ്ദീന്‍ റഷാദി, സകരിയ്യ ബാഖവി, കെ കെ നാസറുദ്ദീന്‍ ബാഖവി, ശിഹാബുദ്ദീന്‍ സഖാഫി, സി എം അഷ്‌റഫ് മൗലവി, നൗഷാദ് തലക്കോട്, ഷമീര്‍ ബാഖവി, നാസറുദ്ദീന്‍ മൗലവി സംസാരിച്ചു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് മന്‍സൂര്‍ ബാഖവി, അലി ഫൈസി, ഷാനവാസ് ബാഖവി, പി എ മൂസാ മൗലവി, ടി കെ മുഹമ്മദ് ബദ്‌രി, കെ എം മുഹമ്മദ്, സജീബ് ബാഖവി,  അബ്ദുര്‍റഹ്മാന്‍ മൗലവി, അബ്ദുള്‍ സലാം മൗലവി, അബ്ദുള്‍സമദ്, അന്‍സാര്‍, സലിം കാശിഫി പങ്കെടുത്തു. താലൂക്കിലെ വിവിധ മഹല്ലുകളില്‍ നിന്നായി ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും നേതൃത്വത്തില്‍ മദ്‌റസാ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും യുവാക്കളും നബിദിന റാലിയില്‍ പങ്കെടുത്തു. ഡികെജെയു സംസ്ഥാന വൈസ് പ്രസിഡന്റ് ശൈഖുന വി എച്ച് ഉസ്താദ് മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss