|    Dec 12 Tue, 2017 11:35 pm
FLASH NEWS

നബിദിന റാലിക്ക് നേരെയുള്ള അക്രമം: ഇമാംസ് കൗണ്‍സില്‍ അപലപിച്ചു

Published : 4th December 2017 | Posted By: kasim kzm

താനൂര്‍: ഉണ്യാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ ഇമാംസ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി അപലപിച്ചു. കാലങ്ങളായി തീരപ്രദേശത്തെ അസ്വസ്ഥതപ്പെടുത്തികൊണ്ടിരിക്കുകയാണ് ലീഗും മാര്‍കിസ്റ്റ് പാര്‍ട്ടിയും. പ്രദേശത്ത് ആയുധങ്ങളുമായി പതിയിരുന്ന സംഘം ഘോഷയാത്രയിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാഷ്ട്രീയ വൈരം മതവേദികളില്‍ തീര്‍ക്കുന്നത് തീര്‍ത്തും ഭീകരമായ ഫാസിസ്റ്റ് ശൈലിയാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന തീരദേശവാസികളെ അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ ചൂഷണം ചെയ്യുന്ന രീതിയാണ് ലീഗും സിപിഎമ്മും നാളിതുവരെ സ്വീകരിച്ച് പോരുന്നത്. ഫാസിസ്റ്റ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈഘട്ടത്തില്‍ ഭിന്നിപ്പിക്കല്‍ കുതന്ത്രം തിരിച്ചറിഞ്ഞ് സമുദായം ഒറ്റകെട്ടായി നിലകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക