|    Jul 17 Tue, 2018 5:28 pm
FLASH NEWS
Home   >  Kerala   >  

നബിദിനറാലിക്കിടെ സംഘര്‍ഷം: ആറുപേര്‍ക്ക് വെട്ടേറ്റു

Published : 2nd December 2017 | Posted By: shins

താനൂര്‍: മലപ്പുറം താനൂരിലെ ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇകെ, എപി സുന്നി വിഭാഗങ്ങളില്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ 11 മണിയോടെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. താനൂരില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss