|    Dec 15 Fri, 2017 3:53 pm
FLASH NEWS

നബിദിനത്തിനു ക്ഷേത്രക്കമ്മിറ്റിവക സ്വീകരണം നല്‍കി

Published : 3rd December 2017 | Posted By: kasim kzm

താമരശ്ശേരി: നബിദിനത്തില്‍ മദ്രസ കമ്മറ്റി നടത്തിയ റാലിക്ക് അമ്പലക്കമ്മററിയുടെ വക സ്വീകരണം. കൂടത്തായി തൃക്കരിങ്ങമണ്ണ ശ്രീ മനഹാവിഷ്ണു ധര്‍മ ശാസ്ത്ര ക്ഷേത്രക്കമ്മറ്റിയാണ് കൂടത്തായി നൂറുല്‍ ഇസ് ലാം മദ്രസ,ദാറുല്‍ ഉലൂം മദ്രസ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കിയത്. സ്വീകരണ പരിപാടിയില്‍ എം കെ രാഘവന്‍ എംപി, കെപിസിസി അംഗം എ അരവിന്ദന്‍ സംബന്ധിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ സുബ്രമണ്യന്‍,ജനറല്‍ സെക്രട്ടറി സതീശ് കുമാര്‍ , ഗംഗാധര കുറുപ്പ്,ജയരാജ് ,ദേവദാസന്‍,പുഷ്‌കരന്‍,രാജന്‍ അമ്പലക്കുന്ന് നേതൃത്വം നല്‍കി .
താമരശ്ശേരി കാരാടി മഹല്ല് കമ്മറ്റിയുടെയും മാനാംകുന്ന് ക്ഷേത്രക്കമ്മററിയുടെയും ആഭിമുഖ്യത്തില്‍ താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ വിതരണം നടത്തി.മുന്‍ എംഎല്‍എ സി മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ടിഎം ജിതേശ് അധ്യക്ഷത വഹിച്ചു.താമരശ്ശേരി ഡിവൈഎസ് പി സജീവന്‍,ഡോ: ഷാനുശ്രീധരന്‍ മൂഴി കുന്ന് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക