|    Feb 21 Wed, 2018 1:16 am
FLASH NEWS

നബാര്‍ഡ് ഫണ്ട്: 56 കുളങ്ങളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി

Published : 18th January 2017 | Posted By: fsq

 

പാലക്കാട്: നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെയുള്ള മണ്ണ്-ജല സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 56 കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15.31 കോടിയ്ക്കുള്ള ഭരണാനുമതി ലഭിച്ചതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്കില്‍ 11, പാലക്കാട്-എട്ട്, ചിറ്റൂര്‍-12 , മലമ്പുഴ – ഒന്‍പത് , കൊല്ലങ്കോട് – നാല്, കുഴല്‍മന്ദം – 12 കുളങ്ങളാണ് പുനരുദ്ധരിക്കുന്നത്. 22 പഞ്ചായത്തുകളിലാണ് 56 കുളങ്ങള്‍ ഉള്‍പ്പെടുന്നത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിലുള്ള പൊതു യോഗങ്ങളിലൂടെ രൂപവല്‍ക്കരിക്കുന്ന 11 അംഗ ഗുണഭോക്തൃ കമ്മിറ്റികളും പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിലുള്ള 13 അംഗ പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.കുഴല്‍മന്ദം, പുതുനഗരം, തേങ്കുറിശ്ശി. കോട്ടോപ്പാടം, അലനെല്ലൂര്‍, വടകരപ്പതി , കുത്തനൂര്‍, മുണ്ടൂര്‍, മരുതറോഡ്, കൊടുമ്പ്, തച്ചമ്പാറ, കാരാകുറിശ്ശി, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളിലായി 27 കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആഴം വര്‍ധിപ്പിച്ച് പാര്‍ശ്വ ഭിത്തി, റാംപ്, സ്റ്റെപ്പ് എന്നിവ നിര്‍മിച്ച് ഉപയോഗയോഗ്യമാക്കുകയും കുളങ്ങളുടെ ജലസംഭരണ ശേഷി വര്‍ധിപ്പിക്കുകയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്.പദ്ധതിപ്രകാരം കുളങ്ങളില്‍ നിന്നും ലഭിക്കുന്ന പഞ്ചായത്ത് മുഖേന ലേലം ചെയ്യും. പുനരുദ്ധരിക്കപ്പെട്ട കുളങ്ങളില്‍ മീന്‍ വളര്‍ത്താനും സൗകര്യമൊരുക്കുന്നുണ്ട്. പദ്ധതി പ്രകാരം  പരമാവധി മരങ്ങള്‍ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss