|    Feb 22 Thu, 2018 10:38 pm
FLASH NEWS

നബാര്‍ഡ് പുരസ്‌കാര നിറവില്‍ വടകര നാളികേര കമ്പനി

Published : 30th January 2017 | Posted By: fsq

 

വടകര: നബാര്‍ഡ് ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ഉല്‍പാദക കമ്പനിക്കുള്ള അവാര്‍ഡ് വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ടി എം തോമസ് ഐസക്കില്‍ നിന്ന് കമ്പനി ചെയര്‍മാന്‍ ഇ ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ കെ പി വിപിന്‍ കുമാര്‍, സദാനന്ദ കൊക്കഞ്ഞാത്ത് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷത്തിനകം കമ്പനി പുരസ്‌കാരത്തിന് അര്‍ഹമായത്. നാളികേര വികസന ബോര്‍ഡിന്റെ കീഴിലുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ ഇ ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍മാരായ കെ പി വിപിന്‍ കുമാര്‍, സദാനന്ദ കൊക്കഞ്ഞാത്ത്, ഡയരക്ടര്‍മാരായ ഇ കെ കരുണാകരന്‍, പി എം കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss