|    Jan 22 Sun, 2017 1:44 pm
FLASH NEWS

നബാം തൂകി രാജിവെച്ചു

Published : 16th July 2016 | Posted By: mi.ptk

Nabam-Tuki_0-1

അരുണാചല്‍പ്രദേശ്: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസവോട്ട് തേടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നബാം തുകി രാജിവെച്ചു. നബാം തൂകിയെ പിന്തുണയ്ക്കുന്നവര്‍ കുറവാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ രാജിയിലേയ്ക്ക് നയിച്ചത്. തൂകിയ്ക്ക് പകരം പെമ ഖണ്ഡുവിനെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി രാവിലെ നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി നിശ്ചയിച്ചിരുന്നു. വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നബാം തൂകി രാജിവെക്കാന്‍ തീരുമാനിച്ചത്.
കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീംകോടതി നബാം തൂകിയുടെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിക്കുകയായിരുന്നു.
തുടര്‍ന്ന് വിശ്വസവോട്ട് തേടാന്‍ സുപ്രീംകോടതി വിധിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന് തൂകി പത്ത് ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 140 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക