|    Sep 20 Wed, 2017 7:27 am
FLASH NEWS

നന്‍മ നിറഞ്ഞ രാഷ്ട്രീയമാണ് എസ്ഡിപിഐ ലക്ഷ്യം: നാസറുദ്ദീന്‍ എളമരം

Published : 15th February 2016 | Posted By: SMR

മഞ്ചേരി: കാപട്യം നിറഞ്ഞ രാഷ്ട്രീയത്തില്‍ നിന്ന് നന്‍മ നിറഞ്ഞ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുക എന്നതാണ് എസ്ഡിപിഐ ലക്ഷ്യമെന്ന് നാസറുദ്ദീന്‍ എളമരം.മഞ്ചേരിയല്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് പരാജയങ്ങളല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിലയിരത്തുലുകളെന്നും അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളും തുല്ല്യരാണ്. ആത്മ വിശ്വസത്തിന്റെ രാഷ്ട്രീയമാണ് ഇന്ത്യയില്‍ എസ്ഡിപിഐ മുന്നോട്ടുവെക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സി അക്ബര്‍ അധ്യക്ഷത വഹിച്ചു ,സക്രട്ടറി ഒവുങ്ങല്‍ മാനു, ജില്ലാ കമ്മിറ്റിയംഗം ഹംസ പള്ളിയാളി, ഐഎസ്എഫ് ജിദ്ദാ മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ കെ .ടി,പിഎം റഷീദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക