|    Mar 23 Thu, 2017 5:59 pm
FLASH NEWS

നന്‍മയുടെ പ്രചാരകരാവണം: കെ മുഹമ്മദലി

Published : 7th August 2016 | Posted By: SMR

മലപ്പുറം: രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു നന്‍മയുടെ പ്രചാരകരാവണമെന്നും മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യമനസ്സുകളെ കീറിമുറിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് ഒരുമയുടെ വാഹകരാവണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി. ജൂനിയര്‍ ഫ്രന്റ്‌സ് സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അസ്ഹര്‍ സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് നസീമ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി കെ അബ്ദുല്‍ ലത്തീഫ്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അജ്മല്‍ ഇസ്മായില്‍, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നാസര്‍ ബാഖവി, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ ബിന്‍ സലിം സംസാരിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക