|    Jan 17 Tue, 2017 6:25 am
FLASH NEWS

നന്മ സ്റ്റോര്‍ പൂട്ടിയ നടപടി ശരിവച്ചു

Published : 6th September 2016 | Posted By: SMR

കൊച്ചി: സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയ നടപടി ഹൈക്കോടതി ശരിവച്ചു. പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം നഷ്ടത്തിലായിരിക്കെ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഗ്രാമീണമേഖലകളില്‍ പൊതുവിപണിവിലയുടെ 20 ശതമാനം കുറവില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ പൊതുവിതരണ സംവിധാനമാണ് നന്മ സ്റ്റോര്‍. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശികളായ വി ടി സിബി, ചെങ്കൂര്‍ സുരേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. നന്മ സ്‌റ്റോറുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക