|    Mar 23 Thu, 2017 8:00 pm
FLASH NEWS

‘നന്മവിരുന്നിന്’ തുടക്കംകുറിച്ചു

Published : 20th March 2017 | Posted By: fsq

 

പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തക ഡോ. എം എസ് സുനിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നടപ്പാക്കുന്ന സാമൂഹികസുരക്ഷാ പദ്ധതികളായ ‘നന്മവിരുന്ന്, ആടുജീവിതം’ എന്നിവയുടെയും ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, കലക്ടര്‍ ആര്‍ ഗിരിജ, ഡോ. എം എസ് സുനില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.
എല്ലാമാസവും നിരാലംബര്‍ക്ക് വീടുകളില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നേരിട്ടെത്തിച്ചുകൊടുക്കുന്ന പരിപാടിയാണ് നന്മവിരുന്ന്. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് തിരഞ്ഞെടുത്ത മുപ്പത് കുടുംബങ്ങള്‍ക്കാണ്  ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പഠിക്കുന്ന കുട്ടികളുള്ള സാമ്പത്തികമായി പിന്നാക്കാവസ്ഥലായ വീടുകളില്‍ ആടുകളെ നല്‍കുന്ന പദ്ധതിയാണ് ആടുജീവിതം.
പത്തനംതിട്ട മെട്രോ റോട്ടറി ക്ലബ്ബിന്റെ സഹായത്താലാണ് ഇത് നടപ്പാക്കിവരുന്നത്.  ഇതിനോടകം 20 കുടുംബങ്ങള്‍ക്ക് ഇതില്‍നിന്നും പ്രയോജനം ലഭിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക