|    Jan 17 Tue, 2017 10:29 am
FLASH NEWS

നന്മയുടെ സമൃദ്ധി പുലരാന്‍ സ്‌കൂളില്‍ വാഴക്കുല

Published : 2nd July 2016 | Posted By: SMR

അരയി: നവോത്ഥാനത്തിലൂടെ നന്മ പുലര്‍ന്ന മലയാള മണ്ണില്‍ കരിനിഴല്‍ പരത്തി, ജാതി ചിന്തകള്‍ പുതിയ രൂപത്തില്‍ കടന്നു വരുമ്പോള്‍ നന്മയുടെ കാവല്‍ക്കാരായി കുട്ടികള്‍ മാറണമെന്ന സന്ദേശവുമായി അരയി ഗവ.യുപി സ്‌കൂളില്‍ വാഴക്കുല നാടകം.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് നൂറ്റാണ്ടുകളാളം മനുഷ്യജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ജാതി മത ചിന്തകളുടെ നേരനുഭവം പകര്‍ന്നു നല്‍കിയ ചങ്ങമ്പുഴ കവിതയ്ക്ക് ദൃശ്യാവിഷ്‌കാരം നല്‍കിയത്.
വര്‍ഗീയ ചിന്തകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ വേഷത്തില്‍ കടന്നു വരുമ്പോള്‍ സമത്വസുന്ദരമായ ലോകം പടുത്തുയര്‍ത്തുവാന്‍ കുട്ടികളെ ആഹ്വാനം ചെയ്യുന്ന രൂപത്തിലാണ് നാടകത്തിന്റെ അവതരണം. സ്‌കൂള്‍ അധ്യാപികയായ ശോഭന കൊഴുമ്മലിന്റെ രചനയ്ക്ക് അധ്യാപകനായ കെ വി സൈജു സംവിധാനം നിര്‍വഹിച്ചു ലോഹിതാക്ഷന്‍ രാവണീശ്വരമാണ് സംഗീതം.
വിദ്യാര്‍ഥികളായ മിഥുന്‍ രാജ് (മലയന്‍), ടി അനുശീ (അഴകി), ആദര്‍ശ് (തമ്പുരാന്‍), കെ ആദിത്യന്‍ (മാതേവന്‍), പി കെ ആദിത്യന്‍ ( കാര്യസ്ഥന്‍), ആദിഷ് (കരി വള്ളുവര്‍), കെ പി ശ്രീരാജ് (കാര്യസ്ഥന്‍), ശ്രീരാജ് (തേവന്‍) ഗോപിക (നീലി), അഭിരാജ് (കാര്യസ്ഥന്‍) എന്നിവരാണ് അഭിനയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക