|    Jan 20 Fri, 2017 11:26 am
FLASH NEWS

നന്നമ്പ്ര പിഎച്ച്‌സിയില്‍ ജീവനക്കാരെ നിയമിച്ചു

Published : 7th August 2016 | Posted By: SMR

തിരൂരങ്ങാടി: നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഫലം കണ്ടു. നന്നമ്പ്ര പിഎച്ച്‌സിയില്‍ ഒഴിവുള്ള അസിസ്റ്റന്റിനെ നിയമിക്കുകയും അവധിയിലുള്ള ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവിട്ടു.
ഇന്നലെ രാവിലെ 10 മണിക്ക് കൊടിഞ്ഞി കോറ്റത്തങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രി പരിസരത്ത് പോലിസ് തടഞ്ഞു. ശേഷം നടന്ന ധര്‍ണ്ണ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു എ റസാഖ് അധ്യക്ഷത വഹിച്ചു. ധര്‍ണ നടന്ന് കൊണ്ടിരിക്കെയാണ് മലപ്പുറം ആരോഗ്യ വകുപ്പ് ഓഫിസില്‍ നിന്നും ജീവനക്കാരനെ നിയമിച്ചു കൊണ്ടുള്ള ഫാക്‌സ് സന്ദേശമെത്തിയത്. ഇതോടെ പ്രതിഷേധം അഹ്ലാദത്തിന് വഴിമാറുകയായിരുന്നു.
നന്നമ്പ്ര പഞ്ചായത്ത് പിഎച്ച്‌സിയിലെ നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് ജീവനക്കാരെ നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമറുല്‍ ഫാറൂഖ് പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കുന്നതിന് മുമ്പ് തന്നെ നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചതാണ്. എന്നാല്‍, ചില കാലതാമസം നേരിടുകയും അവിടത്തെ നഴ്‌സ് പ്രസവവുമായി ബന്ധപ്പെട്ട് ലീവിലാകുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇപ്പോഴുള്ള നഴ്‌സിനോട് ആശുപത്രിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസവാവധിയുടെ സമയത്ത് ബദല്‍ സംവിധാനമൊരുക്കുമെന്നും പുതിയതായി നിയമിതനായ നഴ്‌സിങ് അസിസ്റ്റന്റിനോട് എത്രയും പെട്ടെന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക