|    Aug 14 Tue, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നന്ദാദേവിയില്‍ കാണാതായ ആണവ ഉപകരണം: വ്യക്തമായ മറുപടി പറയാതെ സിഐഎ

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ നന്ദാദേവിയില്‍ കാണാതായ അണ്വായുധ നിരീക്ഷണ ഉപകരണം സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നല്‍കിയ വിവരങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍. സെന്‍സര്‍ കാണാതായത് സംബന്ധിച്ചു യുഎസ് ഇന്ത്യക്ക് നല്‍കിയ വിവരങ്ങളില്‍ വ്യക്തതയില്ലെന്നു ക്യാപ്റ്റന്‍ മന്‍മോഹന്‍സിങ് കോഹ്ലി പറഞ്ഞു. 1964ല്‍ ചൈനയുടെ ആദ്യ ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഡിലെ നന്ദാദേവിയില്‍ സെന്‍സര്‍ സ്ഥാപിക്കുന്നതിനായി യുഎസ് ഇന്ത്യയുടെ അനുമതി തേടിയത്.
ചൈനീസ് ആണവ പരീക്ഷണം ഇന്ത്യയുടെ സുരക്ഷയെക്കൂടി ബാധിക്കുന്ന കാര്യമായതിനാല്‍ അന്ന് സെന്‍സര്‍ സ്ഥാപിക്കുന്നതിന് യുഎസിന് അനുമതി നല്‍കി. 1965ലാണ് ഉപകരണം സ്ഥാപിച്ചത്. എന്നാല്‍, അടുത്ത വര്‍ഷം പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഉപകരണം കണ്ടെത്താനായില്ല. തുടര്‍ന്ന്, 68ല്‍ ഇതിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തതായി പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്‍മോഹന്‍സിങ് ഒരു അഭിമുഖത്തിനിടെ അറിയിച്ചു. ഉപകരണം കാണാതായപ്പോള്‍ അതുസംബന്ധിച്ച് തുറന്ന സമീപനമല്ല ഇന്ത്യയോട് സിഐഎ സ്വീകരിച്ചത്.
അതുമായി ബന്ധപ്പെട്ട കഥകള്‍ പലതവണ അവര്‍ മാറ്റിപ്പറയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 100 വര്‍ഷമാണ് ഉപകരണത്തിന്റെ കാലാവധി. അതിന് ഇനി 40 വര്‍ഷം കൂടി ബാക്കിയുണ്ട്. ഋഷി ഗംഗ നദിയിലേക്കാണ് ഉപകരണം എത്തിച്ചേര്‍ന്നതെങ്കില്‍ ഭാവിയില്‍ അത് വെള്ളത്തില്‍ കലരാനും ജനങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍, വലിയ ആണവ ദുരന്തങ്ങള്‍ക്കൊന്നും കാരണമാവില്ലെന്നും കോഹ്ലി പറഞ്ഞു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss