|    Jul 17 Tue, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നന്ദന്‍കോട് കൂട്ടക്കൊല : അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, തീയോ മറ്റ് മാരകവസ്തുക്കളോ ഉപയോഗിച്ച് വീട് നശിപ്പിക്കുക എന്നീ വകുപ്പുകളാണ് പ്രതി കേദല്‍ ജിന്‍സണ് എതിരെയുള്ളത്. 92 സാക്ഷികളും 159 രേഖകളും കുറ്റപത്രത്തിലുണ്ട്. 2017 ഏപ്രില്‍ ഒമ്പതിന് നടന്ന സംഭവത്തില്‍ മൂന്നുമാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന്റെ അഭാവം മൂലവും ചില തിരുത്തലുകള്‍ വേണ്ടിവന്നതിനാലും ഈമാസം 20നാണു കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്. വിചാരണ നേരിടാന്‍ പ്രതി മാനസികപരമായി സജ്ജമല്ലെന്ന മെഡിക്കല്‍ റിപോര്‍ട്ട് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ നിര്‍ണായകമാണ്. 2017 ഏപ്രില്‍ ഒമ്പതിനു പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍വച്ച് പ്രഫ. രാജതങ്കം, ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേദല്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പിടിയിലായത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് കൊല നടത്തിയത്. പ്രതിയുടെ മാനസിക നില തകര്‍ന്നതാണ് ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss