|    Mar 30 Thu, 2017 4:30 pm
FLASH NEWS

നന്ദകിഷോര്‍ റോയി സഹോദര പുത്രനോടൊപ്പം നാട്ടിലേക്ക് മടങ്ങി

Published : 28th July 2016 | Posted By: SMR

കൊല്ലം: ഒന്നര പതിറ്റാണ്ടു കാലത്തെ അനാഥ ജീവിതത്തിനു വിടനല്‍കി കൊണ്ട് ബീഹാര്‍ സ്വദേശിയായ നന്ദകിഷോര്‍ റോയി എന്ന അന്‍പതുകാരന്‍ സഹോദര പുത്രനോടൊപ്പം നാട്ടിലേക്ക് മടങ്ങി.പതിനഞ്ചു വര്‍ഷം മുന്‍പ് മാനസിക നിലതെറ്റിയ നിലയില്‍ റോഡില്‍ അലഞ്ഞുതിരിയുകയായിരുന്ന ഇയാളെ നാട്ടുകാര്‍ കൊല്ലം മയ്യാനാട് എസ്എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. എസ് എസ് സമിതി മാനേജിങ്ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലും കൊല്ലം ജില്ലാ ആശുപത്രിയിലും മയ്യനാട് ഗവ:ആശുപത്രിയിലും ലഭ്യമാക്കിയ ചികില്‍സയിലും അഭയകേന്ദ്രത്തില്‍ ലഭിച്ച പരിചരണത്തെയും തുടര്‍ന്ന് നന്ദകിഷോര്‍ മാനസികാരോഗ്യം വീണ്ടെടുത്തു. വിവരങ്ങള്‍ തിരക്കി നിരന്തരമായി എഴുത്തുകാര്‍ അറിയിച്ചിട്ടും മറുപടി കിട്ടിയില്ല.
എസ് എസ് സമിതി അഭയകേന്ദത്തിലെ പ്രവര്‍ത്തകനായ മാത്യൂവാഴക്കുളം നന്ദകിഷോറുമായി നിരന്തരമായി സംസാരിച്ച് സ്ഥലത്തിന്റെ എകദേശ രൂപം മനസ്സിലാക്കിയിട്ട് ബീഹാറില്‍ ബൈസ്സാലി ജില്ലയില്‍ ഗ്രാഹിയില്‍ മൊഹദീന്‍പൂര്‍ ഗ്രാമത്തില്‍ പോയി വീട് കണ്ട്പിടിച്ച് വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഫോണില്‍ നന്ദകിഷോര്‍ വീട്ടുകാരുമായി സംസാരിച്ചു. നന്ദകിഷോറിന്റെ അച്ഛന്‍ ജനക്ക്‌റോയി അമ്മ ധനമാദേവിയും മരണപ്പെട്ടു. നാല് സഹോദരിമാരും ഒരു ജേഷ്ഠനും ഭാര്യയും കുഞ്ഞും നാട്ടിലുണ്ട്. ജേഷ്ഠന്റെ മകന്‍ ബിട്ടുകുമാര്‍ നാട്ടില്‍നിന്നും എസ് എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തി നന്ദകിഷോറിനെ കാണുന്ന രംഗം വളരെ ഹൃദയസ്പര്‍ശിയായിരുന്നു.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാനസിക രോഗം മൂലം നന്ദകിഷോര്‍  നാട് വിടുകയായിരുന്നു. എസ്എസ് സമിതി അഭയകേന്ദ്രം മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യര്‍ നന്ദകിഷോറിനെ ജേഷ്ഠന്റെ മകന്‍ ബിട്ടുവിന് കൈമാറി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day