|    Feb 24 Sat, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നന്തന്‍കോട് കൂട്ടക്കൊല : കാഡല്‍ സ്വപ്‌ന സഞ്ചാരിയെന്ന് ഡോക്ടര്‍

Published : 25th May 2017 | Posted By: fsq

 

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കാഡല്‍ ജിന്‍സണ്‍ രാജ സ്വപ്‌നാടകനെന്ന് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയില സൂപ്രണ്ടാണ് ഇന്നലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. മെയ് 15 മുതല്‍ താനും മറ്റ് രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന സംഘം കാഡലിനെ പരിശോധിച്ചു വരികയാണ്. സ്വബോധത്തോടെയാണോ കൊലപാതകം ചെയ്തതെന്ന് പറയാന്‍ കഴിയില്ലെന്നും സൂപ്രണ്ട് മൊഴി നല്‍കി. കാഡലിനെ മെഡിക്കല്‍ സംഘത്തിന്റെ മുമ്പാകെ ഹാജരാക്കാന്‍ അനുവദിക്കണമെന്ന പോലിസിന്റെ ഹരജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. കഴിഞ്ഞ എട്ടിനാണ് കാഡല്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss