|    Jan 20 Fri, 2017 11:33 am
FLASH NEWS

നദ്ദക്ക് നേരെ എയിംസ് വിദ്യാര്‍ത്ഥികളുടെ മഷിയേറ്

Published : 17th September 2016 | Posted By: mi.ptk

nadda-01

ഭോപ്പാല്‍: ആവശ്യങ്ങള്‍ അംഗീകരിക്കാത്ത കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദക്ക് നേരെ എയിംസ് വിദ്യാര്‍ത്ഥികളുടെ മഷിയേറ്. ഭോപ്പാല്‍ എയിംസ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മഷിയൊഴിച്ചത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ശനിയാഴ്ച എയിംസ് ക്യാംപസിലെത്തിയ മന്ത്രിയെ കണ്ട് പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളെ കാണാതെ നദ്ദ മടങ്ങാനൊരുങ്ങിയത് സമരക്കാരെ പ്രകോപിപ്പിക്കുകയും കാറില്‍ കയറാനൊരുങ്ങിയ  നദ്ദയുടെ ദേഹത്ത് സമരക്കാര്‍ക്കിടയില്‍ നിന്ന് മഷിയൊഴിക്കുകയുമായിരുന്നു.
പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം പിന്നിട്ടിട്ടും ഭോപ്പാല്‍ എയിംസില്‍ ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റിലെ പകുതിയും പ്രവര്‍ത്തനക്ഷമമല്ലെന്ന് സമരക്കാര്‍ പറഞ്ഞു. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയപ്പോഴൊക്കെ തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയായിരുന്നുവെന്നും സമരക്കാര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന തങ്ങളുടെ അപേക്ഷ കേള്‍ക്കാതെ പോകാന്‍ തിരക്കുകൂട്ടിയതിനാലാണ് മന്ത്രിക്ക് നേരെ മഷിയെറിഞ്ഞതെന്നും വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. സമരക്കാരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചതിലൂടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

nadda-02

nadda-03

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 183 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക