|    Oct 16 Tue, 2018 2:02 pm
FLASH NEWS

നദീ സംരക്ഷണ സന്ദേശവുമായി ദീര്‍ഘദൂര കയാക്കിങ്

Published : 21st September 2017 | Posted By: fsq

 

കോഴിക്കോട്: നദീസംരക്ഷണ സന്ദേശവുമായി ദീര്‍ഘദൂര കയാക്കിങ് നടത്തും.’ചാലിയാര്‍ റിവര്‍ ചലഞ്ച്-17’നാളെ നിലമ്പൂരില്‍ നിന്ന് തുടങ്ങി 24 ന് വൈകിട്ട് നാലിന് ബേപ്പൂരില്‍ സമാപിക്കും. ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങി ഏഴ് രാജ്യങ്ങളില്‍ നിന്നും 120 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പത്ത് വയസ്സ് മുതല്‍ അറുപത് വയസ്സുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും.സംഘത്തില്‍ 25 സ്ത്രീകളും 15 കുട്ടികളുമുണ്ട്.ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയും സംഘത്തിലുണ്ട്.ഇരുപത്തിയഞ്ചോളം ആളുകള്‍ സ്വന്തം കയാക്കിലാണ് തുഴയുക.രാവിലെ 5  മുതല്‍ 12 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയുമാണ് കയാക്കിങ് ഉണ്ടാവുക.നദികളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കോടിത്തോടി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്ന് തുടങ്ങുന്ന ഈ മുന്നേറ്റം രാജ്യത്താകമാനം വ്യാപിപ്പിക്കുമെന്ന്  ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിജേഷ് ഷൈജല്‍ പറഞ്ഞു.യാത്രയുടെ ഭാഗമായി സംഘം ചാലിയാര്‍ നദിയിലെ മാലിന്യം ശേഖരിക്കും. സഹാസ് സീറോ വേസ്റ്റ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് റീസൈക്ലിങ്ങിന് അയക്കും.പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും.നദിയുടെ സമീപ പ്രദേശങ്ങളിലുള്ള പത്തോളം സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഇതിനു പുറമെ വിവിധ തരം ജല കായിക വിനോദങ്ങളെ പരിചയപ്പെടുത്തും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തെരുവ് നാടകങ്ങളും, സംഗീത മേളയും അരങ്ങേറും. യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളില്‍ കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ബ്രിജേഷ് ഷൈജല്‍ പറഞ്ഞു. പല തരം കയാക്കുകളിലൂടെ സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണ യാത്ര മൂന്നാം തവണയാണ് ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റീവ് ട്രസ്റ്റ് സംഘടിപ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss