|    Jul 21 Sat, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നദീ സംരക്ഷണം : വരട്ടാര്‍ മാതൃകയില്‍ കൂട്ടായ്മകള്‍ ഉണ്ടാവണം – മുഖ്യമന്ത്രി

Published : 8th September 2017 | Posted By: fsq

 

എസ് ഷാജഹാന്‍

പത്തനംതിട്ട: കേരളത്തിലെ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമാണ് വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിപമ്പ വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട ഫേ—സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്. വരട്ടാറില്‍ മാത്രമായി പരിമിതപ്പെടുത്താവുന്ന ഒരു പ്രവര്‍ത്തനമല്ല ഇതെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കേരളത്തിലെ 44 നദികളും അതിന്റെ പ്രൗഢിയോടെ ഒഴുകുന്നുവെന്ന് ഉറപ്പുവരുത്താവുന്ന തരത്തില്‍ കേരളമാകെ ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവണം. വരട്ടാറിനെ അതിന്റെ പഴയകാല പ്രതാപത്തോടെ തന്നെ വീണ്ടെടുക്കാന്‍ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സര്‍ക്കാര്‍ ധനസഹായത്തേക്കാള്‍ വിലപ്പെട്ടത് ജനങ്ങളുടെ പങ്കാളിത്തവും മേല്‍നോട്ടവുമാണ് എന്നാണിതു തെളിയിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു മാത്രമേ മനുഷ്യനു നിലനില്‍ക്കാനാവൂ എന്ന കാഴ്ചപ്പാട് ജനങ്ങളില്‍ രൂപപ്പെടുത്തുന്നതിനുളള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ബോധം സൃഷ്ടിക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍ ഹരിത കേരളം മിഷന് ചുരുങ്ങിയ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവായാണ് ആദിപമ്പ വരട്ടാര്‍ വീണ്ടെടുക്കല്‍ പോലുളള നദീസംരക്ഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി. നദി വീണ്ടെടുത്ത ശേഷം ആദ്യമായി നടന്ന വരട്ടാര്‍ ജലോല്‍സവത്തിന്റെ വീഡിയോയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യ വരച്ച വരട്ടാറിന്റെ ചിത്രം തനിക്കു നല്‍കിയതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍  മുഖ്യമന്ത്രി പങ്കുവച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss