|    Sep 22 Sat, 2018 12:16 pm
FLASH NEWS

നദീസംരക്ഷണ സമിതി ചെങ്ങോടുമല സംരക്ഷണ മാര്‍ച്ച് നടത്തി

Published : 29th April 2018 | Posted By: kasim kzm

പേരാമ്പ്ര: കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങോടു മല സംരക്ഷണ മാര്‍ച്ച് നടത്തി. കൂട്ടാലിട നിന്ന് ആരംഭിച്ച മാര്‍ച്ച് നരയംകുളം കല്പകശ്ശേരി താഴെ ഖനന വിരുദ്ധ സമരപന്തലില്‍ സമാപിച്ചു. നദീസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബിനു ഉദ്ഘാടനം ചെയ്തു.
ഭരണകൂടത്തേയും ഉദ്യോഗസ്ഥരേയും വിലക്കെടുത്ത് ഖനനാനുമതി തരപ്പെടുത്തുന്ന ഡെല്‍റ്റ ഗ്രൂപ്പിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടിയാല്‍ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങോടു മല തകര്‍ന്നാല്‍ ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി ടി വി രാജന്‍ അധ്യക്ഷത വഹിച്ചു. തായാട്ട് ബാലന്‍, വിജയരാഘവന്‍ ചേലിയ, എസ് ഉണ്ണികൃഷ്ണന്‍, കെ ശ്രീനിവാസന്‍, ബാലന്‍ പൂളയില്‍, ശ്രീലത ഉത്രാലയം സംസാരിച്ചു. സഹദേവന്‍ ചാത്തമംഗലം, ടി കെ ഉഷാറാണി, പൂഴനാട് ജയചന്ദ്രന്‍, സബീഷ് ഇല്ലത്ത് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss