|    Jul 18 Wed, 2018 2:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നദീസംയോജനം : ഗഡ്കരി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നദീസംയോജന പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി നാലു സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. യോഗത്തില്‍ നദികള്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്തു. ഡമാന്‍ഗംഗ-പിലാന്‍ജി നദികള്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്തും മഹാരാഷ്ട്രയും, കെന്‍ ബിത്തുവാ ഐആര്‍എല്‍ പദ്ധതി സംബന്ധിച്ച് യുപി-മധ്യപ്രദേശ് സംസ്ഥാനങ്ങളും തമ്മില്‍ തത്ത്വത്തില്‍ ധാരണയായതിനു പിറകെയാണു യോഗം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss