|    Mar 29 Wed, 2017 3:27 am
FLASH NEWS

നദീജല കരാര്‍ ഒറ്റയ്ക്ക് റദ്ദാക്കാനാവില്ല; കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് പാക് പാര്‍ലമെന്റ്

Published : 8th October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് പാകിസ്താന്‍ പാര്‍ലമെന്റ് പ്രമേയം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചത്.
കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുകയാണെന്നും ഇതുസംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുന്നതിന് അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും പ്രമേയത്തില്‍ പറയുന്നു. കശ്മീരില്‍ അറസ്റ്റിലായ ഹുര്‍രിയത് നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിട്ടയക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെടുന്നതായി റേഡിയോ പാകിസ്താന്‍ റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം സിന്ധു നദീജല കറാറില്‍ ഇന്ത്യക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. നദീജല കരാര്‍ ഒരു പ്രത്യേക സമയപരിധിവരെ മാത്രം നിലനില്‍ക്കുന്നതല്ല. അത് ഏകപക്ഷീയമായി പിന്‍വലിക്കാനോ മാറ്റംവരുത്താനോ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നദീജല കരാര്‍ പിന്‍വലിക്കുമെന്ന തരത്തില്‍ ഇന്ത്യ നേരത്തേ നല്‍കിയ സൂചനകളെത്തുടര്‍ന്ന് ഈ വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്ന് പാകിസ്താന്‍ ദേശീയ അസംബ്ലി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി കഴിഞ്ഞദിവസം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day