|    Dec 12 Wed, 2018 6:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നദികളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുത്: ഡിജിപി

Published : 1st September 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളും മറ്റു മാലിന്യങ്ങളും വീണ്ടും നദികളിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയരുതെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പല പ്രദേശങ്ങളിലും ഇത്തരത്തില്‍ പാഴ്‌വസ്തുക്കള്‍ ജലാശയങ്ങളിലേക്ക് വീണ്ടും വലിച്ചെറിയുന്ന പ്രവണത ശ്രദ്ധയി ല്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം, കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റ്, പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്റ്റുകള്‍ തുടങ്ങി വിവിധ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. ഇവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഇതിനകം തന്നെ ഇത്തരം സംഭവങ്ങളില്‍ ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രളയത്തെത്തുടര്‍ന്നുണ്ടായ പാഴ്‌വസ്തുക്കളും മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനു വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് അവ സംബന്ധിച്ച് ബോധവല്‍ ക്കരണം നടത്തണമെന്നും ജില്ലാ പോലിസ് മേധാവിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ജനമൈത്രി സമിതികള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ കാംപയിനുകള്‍ സംഘടിപ്പിക്കുന്നതിനും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss