|    Oct 21 Sun, 2018 10:21 pm
FLASH NEWS

നദികളിലെ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

Published : 8th September 2017 | Posted By: fsq

 

അടൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അടൂര്‍ താലൂക്കിലെ താഴ്്‌ന പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായി. മഴവെള്ളപ്പാച്ചിലില്‍ പച്ചക്കറിയും മരച്ചീനിയടക്കമുള്ളകൃഷികളും നശിച്ചു. കുത്തിയൊലിച്ചെ ത്തിയ മലിനജലം കിണറുകളില്‍ നിറഞ്ഞതോടെ കിണറുകളും ഉപയോഗശൂന്യമായി. പന്തളം കുരമ്പാല തോട്ടുകര ഭാഗത്ത് 12 വീടുകളില്‍ മുട്ടറ്റം വെള്ളം കയറി.  കരിങ്ങാലി പുഞ്ചയിലെത്തിച്ചേരുന്ന വലിയതോട് നിറഞ്ഞു കവിഞ്ഞൊഴുകിയതാണ് ഈ പ്രദേശം വെള്ളത്തിലാകാന്‍ കാരണം. വെള്ളം ഇറങ്ങുമ്പോള്‍ താമസത്തിനു തിരിച്ചെത്തുന്ന വീട്ടുകാര്‍ക്ക് തോട്ടിലൂടെ ഒഴുകി വന്ന് വീട്ടിനുള്ളില്‍ കയറുന്ന വിഷപ്പാമ്പുക ളും ഭീഷണിയാണ്. അരയില്‍ കോടിക്കല്‍ ഭാഗത്താണ് തോടു കവിഞ്ഞൊഴുകുന്നത്. അടൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുതുശ്ശേരി ഭാഗത്ത് എം.സി റോഡില്‍ വെള്ളം കയറിയതോടെ ഇരുചക്രവാഹന യാത്രക്കാരടക്കം ബുദ്ധിമുട്ടി. പുതുശേരി ഭാഗത്ത് മലയാറ്റില്‍പടി, ആത്രപ്പടി ഏലാകള്‍ വെള്ളത്തിനടിയിലായി. കിളിവയല്‍ ചൂരക്കോട് റോഡ്, കിളിവയല്‍  വയല റോഡുള്‍പ്പടെ നാല് റോഡുകളില്‍  വെള്ളംകയറി. കിളിവയല്‍ ജങ്ഷന് സമീപം എം.സി  റോഡരുകിലുള്ള ഏലാ വെള്ളത്തില്‍ മുങ്ങി. പുതുശ്ശേരി ഭാഗത്ത് വയലിന് സമീപമുള്ള നാല് വീടുകളില്‍ വെള്ളം കയറിയിരുന്നു. വെള്ളം ബെയ്‌ലി പാലത്തോളം ഉയര്‍ ന്നാണ് കല്ലടയാറ്റില്‍ വെള്ളം ഒഴുകുന്നത്. പറക്കോട് അറുകാലിക്കല്‍ പടിഞ്ഞാറ് ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ പ്രധാന നദികളായ അച്ചകോവിലാറും പമ്പാ നദിയും കക്കാട്ടാറും നിറഞ്ഞൊഴുകുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss