|    May 30 Tue, 2017 2:34 am
FLASH NEWS

നദാല്‍ മല്‍സരിക്കുന്ന കാര്യം സംശയത്തില്‍

Published : 3rd August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: രണ്ടു നാള്‍ മാത്രം ശേഷിക്കേ റിയോ ഒളിംപിക്‌സില്‍ സ്പാനിഷ് ടെന്നിസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ മല്‍സരിക്കുന്ന കാര്യം സംശത്തില്‍. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതാണ് 30 കാരനായ താരത്തെ അലട്ടുന്നത്.
കണങ്കൈക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ഓപണും വിംബിള്‍ഡണും 2008 ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ നദാലിന് നഷ്ടമായിരുന്നു. റിയോ ഒളിംപിക്‌സില്‍ തന്റെ സേവനം ഇതുവരെ ഉറപ്പിക്കാനായിട്ടില്ലെന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സില്‍ 14 തവണ കിരീടം ചൂടിയ നദാല്‍ വ്യക്തമാക്കി. രണ്ടു മാസത്തോളമായി താന്‍ ഒരു ടൂര്‍ണമെന്റിലും പങ്കെടുത്തിട്ടില്ല, കൂടാതെ പരിശീലനം നടത്താനും തനിക്കായിട്ടില്ല. ഏതാനും ദിവസം പരിശീലനം നടത്തിയതിനു ശേഷമേ താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ- ഞായറാഴ്ച ബ്രസീലിലെത്തിയ നദാല്‍ മനസ്സ് തുറന്നു.
നേരത്തെ പരിക്കിനെ തുടര്‍ന്ന് 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ലോക അഞ്ചാം നമ്പറായ സ്പാനിഷ് താരത്തിന് മല്‍സരിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കും സിക്ക വൈറസ് ഭീതിയും മൂലം നേരത്തെ പ്രമുഖ ടെന്നിസ് താരങ്ങള്‍ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സ്വിറ്റ്‌സലര്‍ഡ് സൂപ്പര്‍താരമായ റോജര്‍ ഫെഡററര്‍ പരിക്കിനെ തുടര്‍ന്ന് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day