|    May 26 Fri, 2017 6:47 pm
FLASH NEWS

നദാലിന് കിരീടം; റെക്കോഡിനൊപ്പം

Published : 26th April 2016 | Posted By: SMR

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. കലാശപ്പോരാട്ടത്തില്‍ കഴിഞ്ഞ തവണത്തെ ജേതാവായ ജപ്പാന്റെ കെയ് നിഷിങ്കോരിയെയാണ് നദാല്‍ പരാജയപ്പെടുത്തിയത്.
ഈ കിരീട നേട്ടത്തോടെ കളിമണ്‍ കോര്‍ട്ടില്‍ ഏറ്റവും തവണ കിരീടം (49 തവണ) ചൂടിയ മുന്‍ അര്‍ജന്റീന ഇതിഹാസം ഗുയിലെര്‍മോ വിലാസിന്റെ റെക്കോഡിനൊപ്പമെത്താനും നാദലിന് സാധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ താരം നേടുന്ന രണ്ടാമത്തെ കിരീടം കൂടിയാണിത്. നേരത്തെ മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിലും നദാല്‍ ജേതാവായിരുന്നു.
നിഷിങ്കോരിക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 6-4, 7-5.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day