|    Jan 25 Wed, 2017 5:13 am
FLASH NEWS

നടുവിലില്‍ ബിജെപി- സിപിഎം സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Published : 16th September 2016 | Posted By: SMR

ശ്രീകണ്ഠപുരം: നടുവിലില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. ഒരു സിപിഎം പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും മൂന്നുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ഓടെ ചെമ്മീന്‍ കവലയിലാണു സംഭവം.
സിപിഎം പ്രവര്‍ത്തക നായ നടുവിലെ സി എ രതീഷി(29)നെ സുകേഷ്, നിഖില്‍ തുടങ്ങിയ അഞ്ചംഗ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകനായ നടുവിലെ ടി ഫല്‍ഗുണ(37)നു വെട്ടേറ്റത്. ഇരുവരെയും തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റെന്നാരോപിച്ച്
ബിജെപി പ്രവര്‍ത്തകരായ നടുവില്‍ പടിഞ്ഞാറെ കുറ്റിക്കോല്‍ വീട്ടില്‍ നിഖില്‍(23), നയന വീട്ടില്‍ സുകേഷ്(24) എന്നിവര്‍ തലശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. അഞ്ചംഗ സംഘം ആക്രമിച്ചെന്നാണു പരാതി. നടുവിലില്‍ ദിവസങ്ങള്‍ക്കു മുമ്പ് ബൈക്കില്‍ പോവുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക