|    Aug 21 Mon, 2017 8:10 am
FLASH NEWS

നടുവണ്ണൂര്‍ റീജ്യനല്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം : പ്രദേശത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

Published : 7th August 2017 | Posted By: fsq

 

കോഴിക്കോട്: നടുവണ്ണൂര്‍ റീജ്യനല്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞുവീണു. തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് അട്ടിമറിച്ചെന്നാരോപിച്ച് അത്തോളി, ഉള്ള്യേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പതിന് ഹൈക്കോടതി ഉത്തരവ് പ്രകാരം പോലിസ് സംരക്ഷണത്തിലാരംഭിച്ച തിരഞ്ഞെടുപ്പിനിടെ 10 മണിയോടടുത്ത് ഒരുകൂട്ടം സിപിഎമ്മുകാര്‍ ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ വന്ന് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടിങ് നടക്കുന്ന ഹാളിലും പുറത്തും ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് പ്രിസൈഡിങ് ഓഫിസര്‍  പി കെ സന്തോഷ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ പോലിസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. തിരഞ്ഞടുപ്പ്  ജോലിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ബാങ്ക് പിടിക്കാന്‍ സിപിഎം നടത്തിയ കള്ളക്കളിയാണ് ഇവിടെ നടന്നതെന്ന് എം കെ രാഘവന്‍ എം പി ആരോപിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹര്‍ത്താലിന്റെ പരിധിയില്‍ വരുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. ഉള്ളിയേരിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് സതീഷ് കന്നൂര്, അബുഹാജി പാറക്കല്‍, ശ്രീധരക്കുറുപ്പ് മെനാച്ചേരി, ഷമീര്‍ നളന്ദ, സി എം കോയ നാറാത്ത്, സിറാജ് ചിറ്റടുത്ത്, ഗംഗാധരന് കുറുപ്പച്ചന് കണ്ടി, മജീദ് പി കെ, പി എം മോയി, എന്‍ പി ഹേമലത, ശ്രീനാഥ് പൂവങ്ങോത്ത്, വിനീഷ് കൊയക്കാട്, സി പി ഗണേശന്, മാധവന് ചാത്രകുന്നത്ത്, പി പി കോയ നാറാത്ത് നേതൃത്വം നല്‍കി. യുഡിഎഫ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ കെ അബൂബക്കര്‍, സമദ് പൂനത്ത്, ശശി പാലോളി, ഹസ്സന്‍കോയ , പി ചന്ദ്രന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക