|    Oct 23 Mon, 2017 11:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടുവട്ടത്ത് കവര്‍ച്ച ; 44 പവന്‍ സ്വര്‍ണവും വജ്ര നെക്‌ലേസും നഷ്ടപ്പെട്ടു

Published : 21st March 2017 | Posted By: fsq

 

എടപ്പാള്‍: നടുവട്ടത്ത് വീടിന്റെ ബാല്‍ക്കണിയുടെ വാതില്‍ തകര്‍ത്തു കവര്‍ച്ച. 44 പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ഡയമണ്ട് നെക്‌ലേസും നഷ്ടപ്പെട്ടു. നടുവട്ടം പാലക്കല്‍ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്. സംസ്ഥാനപാതയോരത്തെ ഇരുനില വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മുറിക്കകത്ത് സൂക്ഷിച്ചിരുന്ന അലമാര തുറന്നാണ് സ്വര്‍ണവും ആഭരണങ്ങളും കവര്‍ന്നത്. മുഹമ്മദ്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ താഴത്തെ മുറിയിലാണ് കിടന്നിരുന്നത്. ഇന്നലെ രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. സംഭവമറിഞ്ഞ് തിരൂര്‍ ഡിവൈഎസ്പി എ ജെ ബാബു, പൊന്നാനി സിഐ സണ്ണി ചാക്കോ, ചങ്ങരംകുളം അഡീഷനല്‍ എസ്‌ഐ ബേബി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. വീടിനു മുന്നില്‍ സിസിടിവി സ്ഥാപിച്ചിരുന്നെങ്കിലും അതിന്റെ ഹാര്‍ഡ്ഡിസ്‌ക് മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക