|    Aug 23 Wed, 2017 1:28 pm
FLASH NEWS

നടുവട്ടത്തെ അപകടം : അമിതവേഗം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തം

Published : 9th August 2017 | Posted By: fsq

 

എടപ്പാള്‍: വാഹനാപകടങ്ങള്‍ക്കു കുപ്രസിദ്ധി നേടിയ നടുവട്ടത്ത് വാഹനങ്ങളുടെ അമിതവേഗത തടയുന്നതിന് കര്‍ശന നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുന്നു. ഇന്നലെ പുലര്‍ച്ചെ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു വാഹനങ്ങളുടേയും അമിതവേഗതയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. നരിപ്പറമ്പ് സ്വദേശികളായ കുടുംബം തൃശൂരില്‍നിന്നു ഡോക്ടറെ കണ്ട് വീട്ടിലേയ്ക്കു വരുന്ന വഴിയായിരുന്നു എതിരേ വന്ന ചരക്കുലോറിയുമായി കുട്ടിയിടിച്ചത്. അപകടത്തില്‍ പുതുപ്പറമ്പില്‍ കുഞ്ഞാത്തുട്ടി(82), മകന്‍ അബ്ദുല്‍ഗഫൂര്‍ (30) എന്നിവരാണ് മരിച്ചത്. രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ വാഹനാപകടങ്ങളാണ് നടുവട്ടത്തും തൊട്ടടുത്ത കാളാച്ചാലിലുമുണ്ടായത്. അപകടങ്ങളില്‍ ഒട്ടേറെ ആളുകള്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മേഖലയില്‍ വാഹനാപകടങ്ങള്‍ നിരന്തരമുണ്ടാവുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നിസ്സംഗ മനോഭാവമാണുണ്ടാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടങ്ങള്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുന്നതിനും ഓവര്‍ടേക്ക് നിയന്ത്രിക്കാനുമായി മുമ്പ് റോഡിന്റെ നടുവിലായി ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ക്രമേണ വാഹനങ്ങള്‍ തട്ടിയും മറ്റും ഇവ റോഡോരത്തേയ്ക്കു മാറ്റുകയായിരുന്നു. റോഡോരത്ത് അപകട സൂചന നല്‍കുന്ന ബോര്‍ഡുകളും സിഗ്്‌നല്‍ ബോര്‍ഡുകളും സ്ഥാപിച്ച് റോഡ് ഡിവൈഡറുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അപകട പരമ്പര ഒരു പരിധിവരെ കുറയ്ക്കാനാവുമെന്ന്് നാട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക