|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍

Published : 25th September 2017 | Posted By: fsq

 

കഴക്കൂട്ടം: റോഡില്‍ അഭ്യാസപ്രകടനം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഗുണ്ടാസംഘം മര്‍ദിച്ച് അവശനാക്കി. ചിറയിന്‍കീഴ് മുടപുരം ജങ്ഷനില്‍ പട്ടാപ്പകലാണ് മുട്ടപ്പലം അഴൂര്‍ ചരുവിളവീട്ടില്‍ സുധീറി(44)നെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പിച്ചത്. കിഴുവിലം മണലില്‍ വീട്ടില്‍ അനന്ദു(25), മുടപുരം വട്ടത്താമരവിള വീട്ടില്‍ ശ്രീക്കുട്ടന്‍ എന്ന് വിളിക്കുന്ന ശ്രീജിത്ത്(29) എന്നിവര്‍ക്കെതിരെ ചിറയിന്‍കീഴ് പോലിസ് കേസെടുത്തു. ഇവര്‍ ചിറയിന്‍കീഴ് പോലിസ് സ്‌റ്റേഷനിലെ നിരവധി കേസുകളിലെ പ്രതികളാണ്. മര്‍ദനത്തിന്റെ വീഡിയോ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ 13ന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. മുട്ടപ്പലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്ദുവും ശ്രീജിത്തും മുടപുരം ജങ്ഷനില്‍ മദ്യലഹരിയില്‍ റോഡില്‍ ബൈക്ക് വട്ടം ചുറ്റുകയായിരുന്നു. ഈ സമയത്ത് ചിറയിന്‍കീഴില്‍ നിന്ന് ബൈക്കില്‍ എത്തിയ സുധീര്‍ ബൈക്കിന് തടസ്സം നിന്നതില്‍ പ്രകോപിതരായ അനന്ദുവും ശ്രീജിത്തും ചേര്‍ന്ന് സുധീറിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ സുധീറിന് തലയ്ക്കും ചെവിക്കും സാരമായ പരിക്കേറ്റു. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവിട്ട കടയുടമയ്‌ക്കെതിരേയും ഭീഷണിയുള്ളതായി പരാതിയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss