|    Nov 19 Sun, 2017 11:33 pm
FLASH NEWS

നടുക്കായലില്‍ ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിജ്ഞ എടുത്തു

Published : 13th August 2017 | Posted By: fsq

 

കോട്ടയം: തന്റെ ശരീരം താന്‍ പരിപാലിക്കുന്നതു പോലെ തന്നെ ഈ പ്രകൃതിയെയും സംരക്ഷിച്ചു കൊള്ളാമെന്ന് ഫോട്ടോവൈഡ് കാമറ ക്ലബ്ബിലെ ഫോട്ടോഗ്രാഫര്‍മാര്‍  വേമ്പനാട് കായലിലെ മൂരിക്കന്‍ കായലോരത്ത് പ്രതിജ്ഞ എടുത്തു. 40 ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിജ്ഞയില്‍ പങ്കെടുത്തു. കായലിനെയും, നദികളെയും, പുഴകളെയും മലിനികരമാക്കുന്ന മനുഷ്യരുടെ അരുതായ്മക്കെതിരേ കാമറ ചലിപ്പിച്ചാണ് ഫോട്ടോഗ്രാഫര്‍മാര്‍ പ്രതികരിച്ചത്. കായലില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങള്‍ കാമറയില്‍ പകര്‍ത്തി. കായലിലെയും, പുഴകളിലെയും മാലിന്യ ചിത്രങ്ങളുടെ സ്ലൈഡ് പ്രദര്‍ശനം ജനങ്ങള്‍ക്കിടയില്‍ നടത്തും. കാമറ ക്ലബ്ബ് കോട്ടയം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനില്‍ കണിയാമല സത്യവാചകം ചെല്ലി കൊടുത്തു. വേമ്പനാട് കായലിന്റെ എല്ലാ ഭാഗത്തും കാമറ കണ്ണുകള്‍ എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക