|    Apr 24 Mon, 2017 10:25 pm
FLASH NEWS

നടുക്കം വിട്ടുമാറാതെ ഫുട്‌ബോള്‍ ലോകം; മായില്ല, മറക്കില്ല ഈ ദുരന്തം

Published : 1st December 2016 | Posted By: SMR

റിയോ ഡി ജനെയ്‌റോ: ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന ബ്രസീലിയന്‍ ജനതക്ക് മറക്കാനാവാത്ത ദുരന്തമാണ് മലനിരകള്‍ നിറഞ്ഞ കൊളംബിയയിലെ മെഡ്‌ലിയയില്‍ സംഭവിച്ചത്. തങ്ങളുടെ ടീമിന്റെ നിര്‍ണായക നേട്ടത്തിനായി മോഹനസ്വപ്‌നങ്ങളുമായി യാത്രതിരിച്ച താരങ്ങള്‍ക്ക് ജീവിതത്തില്‍ നിന്ന് റെഡ് കാര്‍ഡ് ലഭിച്ചതിന്റെ നടുങ്ങലിലാണ് ഫുട്‌ബോള്‍ ലോകം.
ഷാപ്പെകൊയിന്‍സ് എന്ന ഫുട്‌ബോള്‍ ക്ലബ് തെക്കേ അമേരിക്കയിലെ രണ്ടാം നിര ചാംപ്യന്‍ഷിപ്പായ കോപ്പ സുഡാമേരിക്കാനയുടെ ഫൈനലില്‍ കൊളംബിയന്‍ ക്ലബ് അത്‌ലറ്റികോ നാഷനലുമായി കളിക്കാനുള്ള യാത്രയിലാണ് താരങ്ങളെ ദുരന്തം വേട്ടയാടിയത്. താരങ്ങളും ജീവനക്കാരുമടക്കം 76 പേരുടെ ജീവന്‍ പൊലിഞ്ഞ അപകടത്തില്‍ അഞ്ചുപേര്‍ക്ക് മാത്രം ജീവിതം തിരികെ ലഭിച്ചു. ഇതില്‍ മൂന്ന് കളിക്കാരും ഉള്‍പ്പെടും. യാത്തയ്ക്കിടെ വിമാനത്തില്‍വെച്ച് ടീമിന്റെ പ്രതിരോധ നിര താരമായ അലന്‍ റുസ്‌ച്ചെല്‍ എടുത്ത സെല്‍ഫിയിലെ ചിരിക്കുന്ന മുഖങ്ങള്‍ ഒരു നിമിഷം കൊണ്ടാണ് കണ്ണീരിലേക്ക് വഴിമാറിയത്.
ദുരന്തത്തില്‍  ഫുട്‌ബോള്‍ ലോകം ഇന്നലെ നടത്തിയ എല്ലാ മല്‍സരങ്ങളും മരണത്തിലേക്ക് യാത്രയായ താര നക്ഷത്രങ്ങള്‍ക്ക് അനുശോചനം നടത്തിയാണ് ആരംഭിച്ചത്. നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തന്റെ വാര്‍ത്തയറിഞ്ഞ് ഫൈനലില്‍ എതിരാളികളായ അത്‌ലറ്റികോ നാഷനല്‍ താരങ്ങള്‍ കണ്ണീരോടെ പറഞ്ഞത് ആ കപ്പ് അവര്‍ക്കു സമ്മാനിക്കു, അത് അവര്‍ക്കുള്ളതാണ് എന്നാണ്.
അലന്‍ റുഷെന്‍, ജാക്‌സണ്‍ ഫോള്‍മാന്‍, സാംപിയന്‍ നെറ്റോ എന്നീ കളിക്കാര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തില്‍ പ്രമുഖ ക്ലബുകളായ ബാഴ്‌സലോണ, ആഴ്‌സനല്‍, റയല്‍ മാഡ്രിഡ് തുടങ്ങിയ പ്രമുഖ ക്ലബുകളെല്ലാം ഷപ്പെകൊയിന്‍സ് ടീമിന് അനുശോചനങ്ങള്‍ അര്‍പ്പിച്ചു.
കാല്‍പന്ത് കളിയിലെ ആ താര നക്ഷത്രങ്ങള്‍ക്ക് ഇനി െൈമെതാനങ്ങളില്‍ സ്ഥാനമില്ല, എന്നാല്‍ മരിക്കാത്ത ഓര്‍മകളുമായി ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ മറയാതെ താര നക്ഷത്രങ്ങളായിത്തന്നെ അവര്‍ ജീവിക്കും.
ബ്രസീലിലെ സാന്താ കാതറീനയിലെ ഷപ്പെകോ നഗരം ആസ്ഥാനമായുള്ള ഫുട്‌ബോള്‍ ക്ലബാണ് ഷപ്പെകൊയിന്‍സ്. 1973ലാണ് ക്ലബ് ആരംഭിച്ചത്‌രീാപ്പ സുഡാമേരിക്കാനയിലേക്ക് യോഗ്യത നേടിയെങ്കിലും ക്വാര്‍ട്ടറില്‍ അര്‍ജന്റീന ക്ലബായ റിവര്‍പ്ലേറ്റിനോട് പരാജയപ്പെട്ടിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day