|    May 22 Tue, 2018 1:47 pm
FLASH NEWS
Home   >  National   >  

നടി ശ്രീദേവിയുടേത് അപകട മുങ്ങിമരണമല്ല; ആസൂത്രിത കൊലപാതകം: മുന്‍ എസിപി

Published : 17th May 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് ഡല്‍ഹി പോലിസിലെ മുന്‍ എസിപി വേദ് ബൂഷണ്‍.വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ഇപ്പോള്‍ ഈ കേസിന്റെ പിന്നാലെയാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറയുന്നു.

ബാത്ത് ടബില്‍ ഒരാളെ തള്ളിയിട്ട്  കൊല്ലാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്.ദുബയിയിലെ നീതിവ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ട്.എന്നാല്‍ ഈ കേസ് എന്തുകൊണ്ട് ഇത്രപെട്ടന്ന് തീര്‍പ്പാക്കിയതെന്ന് അറിയണം.ദുബയിലെത്തിയ തനിക്ക് ശ്രീദേവി മരിച്ച മുറി കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ സമാനമായ മറ്റൊരു മുറിയില്‍ മരണം പുനരാവിഷ്‌കരിച്ചാണ് അന്വേഷണം നടത്തിയത്. ഇതില്‍ എന്തൊക്കെയോ മറച്ചുവച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss