|    Sep 25 Tue, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നടി പ്രിയ വാര്യര്‍ക്ക് എതിരായ എഫ്‌ഐആര്‍ റദ്ദാക്കി

Published : 1st September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ നടി പ്രിയ വാര്യര്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലെടുത്ത കേസ് സുപ്രിംകോടതി റദ്ദാക്കി.
തെലങ്കാന, മഹാരാഷ്ട്ര പോലിസെടുത്ത എഫ്‌ഐആറും നടപടികളുമാണ് കോടതി ഒഴിവാക്കിയത്. സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവര്‍ക്കെതിരായ എഫ്‌ഐആറും റദ്ദാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
ആരെങ്കിലും സിനിമയില്‍ ഒരു പാട്ടുപാടും. നിങ്ങള്‍ക്ക് മറ്റുപണിയില്ല, അതുകൊണ്ട് നിങ്ങള്‍ കേസെടുക്കുമെന്നായിരുന്നു ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പോലിസിനെ ഉദ്ദേശിച്ച് നടത്തിയ പരാമര്‍ശം.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നും ചിത്രത്തിലെ പാട്ടിന്റെ സന്ദര്‍ഭം പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും കോടതി നിരീക്ഷിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss