|    Jul 19 Thu, 2018 3:44 am
FLASH NEWS
Home   >  Just In   >  

നടി ആക്രമിക്കപ്പെട്ട സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

Published : 3rd November 2017 | Posted By: mi.ptk

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് നടന്‍ ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. തന്നെ കേസില്‍ കുടുക്കിയതാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി സന്ധ്യയും ചേര്‍ന്നാണ് തന്നെ കുടുക്കിയതെന്നും ദിലീപ് കത്തില്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം ഒരോ ദിവസവും നേരിടേണ്ടി വന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ദിലീപിന്റെ കത്ത്.സിബിഐയെ കേസ് ഏല്‍പ്പിക്കുകയോ സത്യസന്ധരായ ഉദ്യോഗസ്ഥരെ വച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയോ ചെയ്യണമെന്നും കത്തില്‍ പറയുന്നു. പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ പറയുന്നുണ്ട്.കത്ത് പരിശോധിച്ചു വരികയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss