|    Oct 15 Mon, 2018 3:54 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സലിം ഇന്ത്യയുടെ മൊഴിയെടുത്തു

Published : 12th September 2017 | Posted By: fsq

 

ആലുവ: നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി രംഗത്തെത്തിയ ഫെഫ്ക മെംബറും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയായിരുന്നു  മൊഴിയെടുത്തത്. സലിം ഇന്ത്യ ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കും ഹരജി നല്‍കിയിരുന്നു. പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥനായ സുദര്‍ശനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി സോജന്റെ സാന്നിധ്യത്തിലാണ് മൊഴിയെടുക്കല്‍ നടന്നതെന്ന് സലിം ഇന്ത്യ പറഞ്ഞു. പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ലഭിച്ച വിവരമല്ലാതെ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് തനിക്ക് മറ്റു വിവരങ്ങളൊന്നും നേരിട്ട് അറിയില്ലെന്ന് സലിം ഇന്ത്യ മൊഴി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss