|    Oct 19 Fri, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നടി ആക്രമിക്കപ്പെട്ട സംഭവം : ദിലീപിനെതിരേ വ്യാജ പരാതി; വിവാദം മുറുകുന്നു

Published : 8th September 2017 | Posted By: fsq

 

ആലുവ: നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിനെതിരെയുള്ള വ്യാജ പരാതിയുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. പോലിസ് അന്വേഷണം തുടങ്ങി. ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നതായി ആരോപിച്ചാണ് ആലുവ പുറയാര്‍ സ്വദേശി ഗിരീഷിന്റെ പേരില്‍ ജയില്‍ ഡിജിപിക്ക് വ്യാജ പരാതി നല്‍കിയത്. എന്നാല്‍ താന്‍ പരാതിനല്‍കിയിട്ടില്ലെന്നറിയിച്ച് ഗിരീഷ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. തന്റെ പേരില്‍ വ്യാജ പരാതിയാണു നല്‍കിയതെന്നറിയിച്ച് ഇയാള്‍ ഇന്നലെ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ഇതോടെ പരാതി വിഷയത്തില്‍ ഗുഢാലോചനകളുണ്ടായിട്ടിണ്ടെന്നാണു സൂചന. വ്യാജ പരാതിക്കു പിന്നില്‍ ഭരണകക്ഷിയിലെ ചിലരാണെ ന്നും കോണ്‍ഗ്രസ്സുകാരനായ ഒരു അഭിഭാഷകന്റെ നേതൃത്വത്തിലാണ് വ്യാജ പരാതി തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ ആലുവ സ്വദേശിയായ മറ്റൊരു ഗിരീഷ് കുമാറിന്റെ പേരില്‍ മറ്റൊരു പരാതി തയ്യാറാക്കി മാധ്യമങ്ങള്‍ നല്‍കിയിരുന്നു. സിപിഎം നേതാവിന്റെ മകനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കേസില്‍ ദിലീപിനെ കുരുക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വ്യാജ പരാതി സംഭവം വരുംദിവസങ്ങളില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുറപ്പായി. ഇതിനിടെ വ്യാജ പരാതി സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയതായി ആലുവ റൂറല്‍  എസ്പി എ വി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss