|    Aug 20 Sun, 2017 3:13 pm
FLASH NEWS
Home   >  Kerala   >  

നടി ആക്രമിക്കപ്പെട്ട സംഭവം: അഭിഭാഷകന്‍ അറസ്റ്റില്‍

Published : 2nd August 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. വൈകിട്ട് നാല് മണിയോടെ രാജു ജോസഫിനെ ചോദ്യം ചെയ്യുന്നതിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിന്റെ മുഖ്യതെളിവായ നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചതായും അദ്ദേഹമത് നശിപ്പിച്ചതായും പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞതവണയും ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. രാജു ജോസഫ് എത്തിയ ഉടന്‍ തന്നെ ഇയാള്‍ വന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധുക്കളെയും നടി മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും ഇന്ന് ചോദ്യം ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക